ഇരുപ്പതിമൂന്നാം വയസിൽ ട്രാഫിക് എന്ന ചിത്രം നിര്‍മ്മിച്ചുകൊണ്ട് ചലച്ചിത്ര നിര്‍മ്മാണ രംഗത്തേക്ക് കടന്നുവന്ന ആളാണ് ലിസ്റ്റിന് സ്റ്റീഫന്‍. ഏറ്റവുമൊടുവില്‍ ടോവിനോ തോമസ് നായകനായ അജയന്റെ രാണ്ടാം മോഷണം വരെ നിരവധി ചിത്രങ്ങള്‍ ലിസ്റ്റിന് നിര്‍മ്മിച്ചു. നടനും നിർമതാവും സംവിധായകനുമായ പൃഥ്വിരാജുമായുള്ള സൗഹൃദം സോഷ്യൽ മീഡിയയൽ ചർച്ചയാവാറുണ്ട് പൃഥ്വിരാജിന്റെ പിറന്നാൾ ദിനത്തിൽ രസകരമായ കുറിപ്പുമായി നിർമാതാവും സുഹൃത്തുമായ ലിസ്റ്റിൻ സ്റ്റീഫൻ എത്തിയിരുന്നു. പൃഥ്വിരാജുമായി ഒരുമിച്ചുള്ള സിനിമകൾ തന്റെ ജീവിതത്തിൽ ഒരുപാട് നല്ല കാര്യങ്ങൾക്ക് കാരണമായെന്ന് ലിസ്റ്റിൻ ഫെയ്സ്ബുക്കിൽ കുറിച്ചത്.
എന്നാൽ ഇപ്പോൾ ലിസ്റ്റിൻ സ്റ്റീഫൻ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ വൈറലുകളാവുകയാണ്.
ലിസ്റ്റിൻ സ്റ്റീഫന്റെ വാക്കുകൾ
ഞാൻ പോലും പൃഥ്വിരാജിന്റെ കൂടെ ഒരു ഫോട്ടോ എടുക്കണം എന്ന് ആഗ്രഹിച്ച ആളാണ്..! ക്ലാസ്സ്മേറ്റ്സ് എന്ന സിനിമ കോട്ടയം സിഎംസ് കോളേജിൽ നടക്കുമ്പോൾ പൃഥ്വിരാജിന്റെ കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കാൻ പോയ ആളാണ് ഞാൻ..! അതിപ്പോൾ പൃഥ്വിരാജിന് പോലും അറിയാമോ എന്നെനിക്ക് അറിയില്ല..!
അന്നെനിക്ക് പൃഥ്വിജിന്റെ ചേട്ടൻ ഇന്ദ്രജിത്തിന്റെ ഫോൺ നമ്പർ എനിക്ക് കിട്ടിയിട്ട് പുള്ളിയെ കാണാൻ ആണ് ഞാൻ അന്നവിടെ ചെന്നത്.. അന്ന് ജയസൂര്യ അവിടെ ഉണ്ടായിരുന്നു..!
അവിടെ ചെന്ന് പൃഥ്വിരാജിന് കണ്ടപ്പോൾ എന്നോട് ഭയങ്കര വിനയം..! ഞാൻ കരുതി എന്തൊരു വിനയം ആണ് പൃഥ്വിരാജിന്..!
അങ്ങനെ കണ്ടൊരു ഷേക്ക് ഹാൻഡ് കൊടുത്തിട്ട് പോകാൻ ചെന്ന ആളാണ് ഞാൻ.. പിന്നീട് നോക്കുമ്പോൾ പൃഥ്വിരാജിന് ഒപ്പം പടം ചെയ്യുന്നു.. പാർട്ണക്ഷിപ് ആകുന്നു.. പ്രിത്വിരാജ് എനിക്കിട്ട് കമന്റ് അടിക്കുന്നു ഞാൻ പൃഥ്വിരാജിന് ഇട്ട് കമന്റടിക്കുന്നു..! എന്തൊക്കെയോ സംഭവിക്കുന്നു..!!