Connect with us

Hi, what are you looking for?

Kerala

ദലിത് വിഭാ​ഗങ്ങൾ അകലുന്നു വീടുകയറി വിശദീകരിക്കാൻ സി.പി.ഐ.എം

കൊല്ലം: പട്ടികജാതി സംഘടനകളും വിഭാഗങ്ങളും പാർട്ടിയോട് അകലുന്നതായി സി.പി.എമ്മിന് ആശങ്ക.ഇത് പരിഹരിക്കാൻ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ‘കരുതലിന്റെ ഒരു ദശാബ്ദം, കരുത്തായി ഇടതുപക്ഷം’ എന്നപേരിൽ ശില്പശാല സംഘടിപ്പിക്കാൻ സി.പി.എം. തീരുമാനിച്ചു. പോഷകസംഘടനയായ പട്ടികജാതി ക്ഷേമസമിതി(പി.കെ.എസ്)യാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ആദിവാസി നേതാവ് സി.കെ. ജാനു, ദളിത് നേതാവ് സണ്ണി എം.കപിക്കാട് തുടങ്ങിയവർ യു.ഡി.എഫിനോട് ആഭിമുഖ്യം പുലർത്തുന്നതും പട്ടികജാതി സങ്കേതങ്ങളിലേക്ക് ബി.ജെ.പി. കടന്നുകയറുന്നതുമാണ് കാരണം.

പട്ടികജാതി സങ്കേതങ്ങളിലേക്ക് സംഘപരിവാർ കടന്നുകയറുന്നതായി, നേരത്തേ പാർട്ടി കത്തിലൂടെ സി.പി.എം. കീഴ്‌ഘടകങ്ങളെ അറിയിച്ചിരുന്നു. ലോക്‌സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിൽ, പാർട്ടി ഗ്രാമങ്ങൾ എന്ന് സി.പി.എം. വിശേഷിപ്പിക്കപ്പെടുന്ന ഇടങ്ങളിൽപ്പോലും വോട്ട് വിഹിതം കുറഞ്ഞതാണ് സി.പി.എമ്മിനെ ആശങ്കപ്പെടുത്തുന്നത്. പട്ടികജാതിവകുപ്പ് പുറത്തിറക്കിയ നേട്ടങ്ങളുടെ കൈപ്പുസ്തകവുമായി ഉന്നതികളിലെ വീടുകൾ സന്ദർശിച്ച് കാര്യങ്ങൾ വിശദീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. നിലവിലെ മന്ത്രിസഭയിൽ പട്ടികജാതി മന്ത്രിയില്ല എന്ന പ്രചാരണത്തെ മറികടക്കാനും താഴെ തട്ടിലേക്ക് നിർദേശം നൽകി. പട്ടികജാതി വിദ്യാർഥികളുടെ ലംപ്‌സം ഗ്രാന്റും എസ്.‌സി. പ്രമോട്ടർമാരുടെ ഓണറേറിയവും വർധിപ്പിച്ചതും നേട്ടമായി അവതരിപ്പിക്കും.

സമാന്തരമായി, നവോത്ഥാനമൂല്യ സംരക്ഷണസമിതി ജനറൽ സെക്രട്ടറി പി. രാമഭദ്രൻ വഴി ദളിത് സംഘടനകളെ കൂടെനിർത്താനും സി.പി.എം നീക്കം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച നടന്ന നവോത്ഥാന സമിതി നേതൃസമ്മേളനത്തിനുശേഷം ഇതിനുള്ള രൂപരേഖ തയ്യാറാക്കിയതായാണ് വിവരം.

ശ്രീനാരായണഗുരു, അയ്യൻകാളി, അയ്യാ വൈകുണ്ഠസ്വാമി, കാവാരിക്കുളം കണ്ടൻ കുമാരൻ, പാമ്പാടി ജോൺ ജോസഫ്, വർക്കല രാഘവൻ, കുഞ്ഞൻ വെളുമ്പൻ എന്നിവർക്ക് സ്മാരകം നിർമിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ തീരുമാനിച്ചിട്ടുണ്ട്. സമിതി നൽകിയ അപേക്ഷകളിൽ നടപ്പാക്കിയവയുടെ വിവരങ്ങൾ യോഗത്തിൽ വിശദീകരിക്കുകയും ചെയ്തു. അഡീഷണൽ ചീഫ് സെക്രട്ടറി ഈ യോഗത്തിൽ പങ്കെടുത്തിരുന്നു.

You May Also Like

Fact Check

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ...

World

ഗാസയിലെ ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവച്ച സമഗ്രമായ സമാധാന ഉടമ്പടി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അംഗീകരിച്ച് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം. ആദ്യമായാണ് യുഎൻ ഇത്തരമൊരു കരാറിന് അംഗീകാരം നൽകുന്നത്. ബന്ദികൾക്ക്...

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...