എൽഡി എഫിന്റെ 3 മേഖലാജാഥകളും പാളിയെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവില്‍ വിമര്‍ശനം. ജാഥകള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പങ്കെടുത്തപ്പോള്‍ പോലും കസേരകള്‍ ഒഴിഞ്ഞുകിടന്നു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്‍റെ ജാഥയ്ക്കും വേണ്ടത്ര ശ്രദ്ധകിട്ടിയില്ല. സംസ്ഥാന ജാഥ നടത്തിയാല്‍ മതിയായിരുന്നുവെന്നും എക്സിക്യൂട്ടീവ് വിലയിരുത്തി.
നേരത്തെ ഇടത് മുന്നണിയും സി.പി.ഐ.എമ്മും പ്രഖ്യാപിച്ച ഗൃഹസമ്പർക്ക പരിപാടി പാളിയെന്ന് സിപിഎം സംസ്ഥാന കമ്മറ്റി വിലയിരുത്തിയിരുന്നു. ജനങ്ങളുമായുള്ള ബന്ധത്തിൽ പാർട്ടി സഖാക്കൾക്ക് പോരായ്മ സംഭവിച്ചുവെന്നും വിലയിരുത്തിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി മറികടക്കാനാണ് സിപിഎം ഗൃഹ സന്ദർശന പരിപാടി സംഘടിപ്പിച്ചത്.
എന്നാൽ പാർട്ടി തീരുമാനിച്ചത് പോലെ ഗൃഹ സന്ദർശന പരിപാടി പൂർത്തിയാക്കാൻ കീഴ്ഘടകങ്ങൾക്ക് സാധിച്ചില്ലാ.

























