കണ്ണൂർ : ആരോഗ്യമന്ത്രി വീണാ ജോർജിനെ കരിങ്കൊടി പ്രതിഷേധത്തിന്റെ പേരിൽ ആക്രമിച്ച് പരിക്കേൽപ്പിച്ച അഞ്ച് കെഎസ്‌യു നേതാക്കൾ അറസ്റ്റിൽ. കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ വച്ചാണ് മന്ത്രിയെ കെഎസ്‍യു സംഘം ആക്രമിച്ചത്. കഴുത്തിനും കൈക്കും പരിക്കേറ്റ മന്ത്രി നിലവിൽ ജില്ലാ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
വീണാ ജോര്‍ജിനെതിരെ നടന്നത് വധശ്രമം ആണെന്ന് എഫ് ഐ ആര്‍. പ്രതിഷേധക്കാര്‍ മന്ത്രിയെ ‘കൊല്ലടാ’ എന്ന് ആക്രോശിച്ചു കൊണ്ട് എത്തിയെന്നും ആയുധം ഉപയോഗിച്ച് കഴുത്തില്‍ ആക്രമിച്ചെന്നും എഫ് ഐ ആറില്‍ പറയുന്നു.
11 വകുപ്പുകള്‍ ചേര്‍ത്ത് അഞ്ച് പേരെ പ്രതി ചേര്‍ത്താണ് റെയില്‍വേ പോലീസ് കേസെടുത്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിത (ബി എന്‍ എസ്) യിലെ 9 വകുപ്പുകള്‍ക്ക് പുറമെ റെയില്‍വെ ആക്ട് പ്രകാരം രണ്ട് വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. മന്ത്രി വീണാ ജോര്‍ജിന്റെ ഗണ്‍മാന്‍ അഭിലാഷ് എം എസിന്റെ പരാതിയിലാണ് റെയില്‍വേ പോലീസ് കേസെടുത്തിരിക്കുന്നത്.

























