Connect with us

Hi, what are you looking for?

Kerala

ഹിന്ദു വിശ്വാസിയെന്ന് പറഞ്ഞതിന്റെ പേരിൽ ഒരുപാട് അനുഭവിച്ചു അനുശ്രീ

ഹിന്ദു വിശ്വാസി ആണെന്ന് പറഞ്ഞതിന്‍റെ പേരില്‍ ഒരുപാട് താന്‍ അനുഭവിച്ചെന്ന് നടി അനുശ്രീ. കൊട്ടാരക്കര നഗരം ഹിന്ദു ഏകതാ സമ്മേളനത്തിൽ മുഖ്യ അതിഥി എത്തിയപ്പോഴാണ് അനുശ്രീ തന്‍റെ നിലപാട് അറിയിച്ചത്. തന്‍റെ വിശ്വാസങ്ങളാണ് എന്നും വലുതെന്നും താരം പറഞ്ഞു.

അനുശ്രിയുടെ വാക്കുകൾ

ഹിന്ദു വിശ്വാസി ആണെന്ന് പറഞ്ഞതിന്‍റെ പേരില്‍ ഒരുപാട് താന്‍ അനുഭവിച്ചെന്ന് നടി അനുശ്രീ ! 🙌
“ഞാൻ ഹിന്ദുവാണെന്നും ആ സംസ്‌കാരപരമായ ജീവിതം പിന്തുടരാനാണ് ആഗ്രഹിക്കുന്നതെന്നും തുറന്നു പറയുന്ന വ്യക്തിയാണ്. ഒരിടത്തും അതിനെ മറച്ചുവെച്ചിട്ടില്ല. എന്റെ വിശ്വാസങ്ങൾ തന്നെയാണ് എനിക്ക് ഏറ്റവും വിലപ്പെട്ടതെന്ന് പല അവസരങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് പലവിധ അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ അതിൽ ഒരിക്കലും ഖേദം തോന്നിയിട്ടില്ല.
സ്വന്തം വിശ്വാസങ്ങളിൽ ഉറച്ചുനിൽക്കുന്നതിൽ അഭിമാനക്കുറവും അനുഭവപ്പെട്ടിട്ടില്ല,” അനുശ്രീ പറഞ്ഞു.“ഹിന്ദു എന്നത് ഒരു മതമായി എന്നെ ആരും പഠിപ്പിച്ചിട്ടില്ല. അത് ഒരു സംസ്‌കാരവും ധാർമിക മൂല്യങ്ങളുമാണെന്നാണ് മാതാപിതാക്കളും ഗുരുക്കന്മാരും ഞാൻ പങ്കെടുത്തിരുന്ന ബാലഗോകുലവും പഠിപ്പിച്ചത്. അതുകൊണ്ടുതന്നെ ആ മൂല്യങ്ങളിൽ ഉറച്ചുനിൽക്കാൻ ഇന്നും ആഗ്രഹിക്കുന്നു. ബാലഗോകുലത്തിൽ പങ്കെടുത്ത അനുഭവങ്ങളാണ് ഈ സംസ്‌കാരത്തോട് കൂടുതൽ അടുപ്പം ഉണ്ടാക്കാൻ കാരണമായത്,” എന്നും താരം കൂട്ടിച്ചേർത്തു.
ഇന്നത്തെ തലമുറയിലെ കുട്ടികൾക്ക് ഹൈന്ദവ പാരമ്പര്യവും നമ്മുടെ സംസ്‌കാരത്തിന്റെ സാരവും വ്യക്തമായി അറിയുന്നില്ലെന്നും അനുശ്രീ അഭിപ്രായപ്പെട്ടു. “ഞങ്ങൾ ബാലഗോകുലത്തിൽ പങ്കെടുത്തിരുന്നത് മതവൈരാഗ്യം വളർത്താനല്ല, മറിച്ച് കഥകൾ കേൾക്കാനും ജീവിതത്തിലെ കടമകളും മൂല്യങ്ങളും മനസ്സിലാക്കാനുമായിരുന്നു. ഇന്നത്തെ തലമുറയ്ക്ക് അതിനോടുള്ള താൽപര്യം കുറയുന്നുവെന്ന ആശങ്കയുണ്ട്. അതോടെ നമ്മുടെ സംസ്‌കാര മൂല്യങ്ങൾ പതുക്കെ ക്ഷയിച്ചുപോകുന്ന സാഹചര്യമാണുണ്ടാകുന്നത്,” എന്നും അനുശ്രീ പറഞ്ഞു.

You May Also Like

Fact Check

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ...

World

ഗാസയിലെ ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവച്ച സമഗ്രമായ സമാധാന ഉടമ്പടി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അംഗീകരിച്ച് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം. ആദ്യമായാണ് യുഎൻ ഇത്തരമൊരു കരാറിന് അംഗീകാരം നൽകുന്നത്. ബന്ദികൾക്ക്...

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...