Connect with us

Hi, what are you looking for?

Kerala

വി. പി. ശശീന്ദ്രന് വിട തലമുറകൾക്ക് വഴി കാട്ടിയ കമ്മ്യൂണിസ്റ്റ്

ആദർശങ്ങളിൽ അടിയുറച്ച നിസ്വാ‌ർത്ഥമായ രാഷ്ട്രീയ,സാമൂഹിക പ്രവ‌ർത്തനവും,ലളിതമാർന്ന ജീവിത രീതിയും കൊണ്ട് തലമുറകൾക്ക് വഴികാട്ടിയ മാതൃകാ പൊതു പ്രവർത്തകനെയാണ് വി. പി. ശശീന്ദ്രന്റെ നിര്യാണത്തിലൂടെ പെരുമ്പാവൂരിന് നഷ്ടമായത്.

സി. പി. ഐ (എം ) മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം, എറണാകുളം ജില്ലാ സഹകരണ ബാങ്ക് മുൻ പ്രസിഡണ്ട്, കേരഫെഡ് മുൻ ചെയർമാൻ, അശമന്നൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട്, കൂപ്പടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ , അശമന്നൂർ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡണ്ട്, കർഷക സംഘം ജില്ലാ കമ്മിറ്റി അംഗം, പെരുമ്പാവൂർ റേഞ്ച് ചെത്ത് കള്ള് ഷാപ്പ് തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി തുടങ്ങി നിരവധി ട്രേഡ് യൂണിയനുകളുടെ ഭാരവാഹിത്വം എന്നിവ വഹിച്ചിരുന്നു.

ഭാര്യ പരേതയായ അജിതകുമാരി. മൂവാറ്റുപുഴ പ്ലാപ്പിള്ളിമഠം കുടുംബാംഗം, റിട്ട. ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥ. സംസ്കാരം വൈകിട്ട് 5 മണിക്ക് (18- 04 – 26, ശനി ) വീട്ടുവളപ്പിൽ. മക്കൾ : ബിനിൽ രാജ് ( ഫെഡറൽ ബാങ്ക്, അഗ്രികൾച്ചറൽ ഡിപ്പാർട്ട്മെന്റ് ), ലക്ഷ്മി ലത ( ഫെഡറൽ ബാങ്ക്, കീഴില്ലം ). മരുമക്കൾ : സുനിത (ഇ എസ് ഐ, കൊരട്ടി), അരുൺ ബി (ഫെഡറൽ ബാങ്ക്, അങ്കമാലി)

You May Also Like

Fact Check

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ...

World

ഗാസയിലെ ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവച്ച സമഗ്രമായ സമാധാന ഉടമ്പടി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അംഗീകരിച്ച് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം. ആദ്യമായാണ് യുഎൻ ഇത്തരമൊരു കരാറിന് അംഗീകാരം നൽകുന്നത്. ബന്ദികൾക്ക്...

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...