തിരുവനന്തപുരം: കൊടിക്കുന്നില്‍ സുരേഷ് കെപിസിസി അധ്യക്ഷനാകുമെന്ന് സൂചന. നിലവിലെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് മന്ത്രി ആകുന്ന പശ്ചാത്തലത്തിൽ അദ്ദേഹം സ്ഥാനം ഒഴിയും. ഇക്കാര്യങ്ങൾ സംബന്ധിച്ച എഐസിസി തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് അറിയുന്നത്.
മന്ത്രിമാരെ പ്രഖ്യാപിക്കുന്നതിനൊപ്പം കെപിസിസി അധ്യക്ഷനെയും പ്രഖ്യാപിക്കാനാണ് നീക്കം. മന്ത്രിമാരാകുന്ന കെപിസിസി ഭാരവാഹികളെ മാറ്റും. കെ സുധാകരന് ഒഴിയുന്ന സമയത്ത് പലരും കെപിസിസി അധ്യക്ഷ സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള ഒരാളെ ആ സ്ഥാനത്തേക്ക് നിയോഗിക്കുകയായിരുന്നു.
അതെ സമയം ബെന്നി ബെഹന്നാനെയും കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്

























