Connect with us

Hi, what are you looking for?

LSG Election 2025

വാർഡിന്റെ മുഖച്ഛായ മാറ്റും; സ്വപ്നം പങ്കിട്ട് എം.എം റഹിം

ജനകീയത എന്നതിന്റെ പര്യായമാണ് വെങ്ങോല പഞ്ചായത്ത് 7ാം വാർഡ് യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയും മുൻ വാർഡ് മെബറുമായിരുന്ന എം.എം റഹിം. നിലവിൽ അദ്ദേഹത്തിന്റെ ഭാര്യ നസീമ റഹിമാണ് വാർഡിനെ പ്രതിനിധികരിക്കുന്നത്. വികസനത്തിനായി അനുവധിച്ച മുഴുവൻ തുകയും ചിലവഴിച്ച് വികസന പ്രവൃത്തനങ്ങളിൽ ഒന്നാമത് നിൽക്കുന്ന വാർഡാക്കി മാറ്റുന്നതിന് ചുക്കാൻ പിടിച്ചത് എം.എം റഹീമാണ്. വികസനപ്രവര്‍ത്തനങ്ങളുടെ പിന്‍ബലം അവകാശപ്പെട്ട് തന്നെ രണ്ടാംവട്ടം മത്സരത്തിനിറങ്ങുമ്പോള്‍ രാഷ്ട്രീയപ്രതിയോഗികള്‍ തൊടുത്തുവിടുന്ന കുപ്രചരണങ്ങള്‍ ചെറുതല്ലാ. തിരഞ്ഞെടുപ്പ് പ്രതീക്ഷകളും വാർഡിൽ നടപ്പാക്കാൻ കരുതിവച്ചിരിക്കുന്ന പദ്ധതികളെക്കുറിച്ചും എം.എം റഹിം സംസാരിക്കുന്നു.

താങ്കൾക്കെതിരെ ഉയർത്തുന്ന ആക്ഷേപങ്ങളിൽ ഒന്നാണ് ഇവർ‌ ഭാര്യയും ഭാർത്താവുമാത്രം വാർഡ് ഭരിച്ചാൽ മതിയോ എന്നത്? ഇത്തരം പ്രചാരണങ്ങോളോട് താങ്കളുടെ പ്രതികരണം? എന്താണ് തുടർച്ചയായുള്ള വിജയങ്ങളുടെ രഹസ്യം?

വാർഡിലെ ജനങ്ങൾ ഒപ്പമുണ്ട്. അവർ‍ നൽകിയ അംഗീകാരമാണിത്. 2010 ൽ ഭാര്യ നസീമ ആദ്യമായി ജനപ്രതിനിധിയായി. പിന്നെ ഇന്നുവരെ തുടർച്ചയായി വാർഡിനെ നയിക്കാൻ ഞങ്ങൾക്ക് ഇരുവർക്കും അവസരം കിട്ടി. അതിൽ കുറച്ച് കാലം ഞാൻ പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാനായിരുന്നു. പ്രളയാനന്തര പ്രവർത്തനങ്ങളിലും ലോക്ഡൗൺ കാലത്തും എല്ലാ സഹായങ്ങളുമായി ജനങ്ങൾക്ക് ഒപ്പം മുൻനിരയിൽ നിന്നു. ഞാൻ എല്ലാം ദിവസവും വാർഡിന്റെ മുക്കിലും മൂലയിലും ചെല്ലുകയും വാർഡിലെ ജനങ്ങളുടെ വിശേഷങ്ങളും പ്രശ്നങ്ങളും ആരായുകയും ഇടപെടേണ്ടത് ഇടപ്പെട്ടും വരുന്നയാളാണ്. ഇന്നത് എന്റെ ജീവിതത്തിന്റെ ഭാ​ഗമായി മാറി. ആക്ഷേപമുന്നയിക്കാൻ എന്ത് യോ​ഗ്യതയാണ് ഇവർക്കുള്ളത് അതിർത്തി വാർഡുകളിലെ ഇടത് പക്ഷത്തിന്റെ സ്ഥാനാർത്ഥകളുടെ ലിസ്റ്റ് എടുത്ത് നോക്കുക വാർഡ് മെബറായിരുന്നവരുടെ മക്കളും മരുമക്കളും വരെയൊക്കെയാണ് മത്സരിക്കുന്നത്. ഇ വാർഡിലെ ഇടത് മുന്നണി സ്ഥാനാർത്ഥി പാർട്ടി കുടുംബാം​ഗം എന്ന ലേബലിൽ അല്ലെ മത്സരിക്കുന്നത്. അല്ലാതെ അദ്ദേഹത്തിന് എന്ത് പൊതുപ്രവൃത്തന പരിചയമാണുള്ളത്.

2025 തദ്ദേശ തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സര രം​ഗത്തേക്ക് വരാനുള്ള സാഹചര്യം എന്തായിരുന്നു?

നിലവിലെ സാഹചര്യത്തിൽ യു.ഡി.എഫ് നേതൃത്വത്തിലുള്ള ഭരണ സമിതി വെങ്ങോല പഞ്ചായത്തിൽ തുടരേണ്ടത് ജനങ്ങളുടെ ആവശ്യമാണ്. ഒന്നോ രണ്ടോ സീറ്റുകളുടെ വിത്യാസത്തിൽ മാത്രമാണ് യു.ഡി.എഫ് ന്റെ നിലവിലുള്ള ഭരണ സമിതിയും മുൻ ഭാരണ സമിതിയും പഞ്ചായത്ത് ഭരണം പിടിച്ചത്. ഇ വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ‌ യു.ഡി.എഫ് നേ സംബന്ധിച്ച് വെങ്ങോല പഞ്ചായത്തിലെ ഓരോ വാർഡും നിർണ്ണായകവും വിജയിച്ച് വരേണ്ടതുമുണ്ട്. പുതിയ ഒരാളെ കൊണ്ട് വന്ന് പരീക്ഷണത്തിന് മുതിരാൻ കഴിയുന്ന സാഹചര്യമല്ല നിലവിൽ. ഇത്തരമൊരു സാഹചര്യത്തിൽ യു.ഡി.എഫ് നേതൃത്വത്തിന്റെയും പ്രാദേശിക യു.ഡി.എഫ് പ്രവൃത്തകരുടെയും ജനങ്ങളുടെയും വികാരം മാനിച്ച് ഞാൻ മംത്സര രം​ഗത്തേക്ക് വരുകയായിരുന്നു. ജനങ്ങളും യു.ഡി.എഫിന്റെ പഞ്ചായത്ത് നേതൃത്വവും കോൺ​ഗ്രസിന്റെയും മുസ്ലിം ലീ​ഗിൻെയും പ്രവൃത്തകർ എന്നിൽ അർപ്പിച്ച വിശ്വാസം വലിയ ഉത്തരവാദിത്തമായി ഞാൻ കാണുന്നു.

കേരളത്തിലെ പ്രമുഖ ടെക്സ്റ്റൈൽ ഷോപ്പുകളിലൊന്നായ സീമാസിലെ ജീവനാക്കാരനും കൂടിയാണ് താങ്കൾ എങ്ങനെയാണ് പൊതു പ്രവൃത്തനവും ജോലിയും ഒരുമിച്ച് മുന്നോട്ട് കൊണ്ട് പോകുന്നത് എങ്ങനെ​യാണ് സീമാസുമായുള്ള ബന്ധം ആരംഭി​ക്കുന്നത് ?

1990 കളിലാണ് ഞാൻ സീമാസിൽ സെയിൽസ് മാനായി ജോലിക്ക് പ്രവേശിക്കുന്നത്. ഇന്ന് പെരുബാവൂർ ബ്രാഞ്ചിന്റെ ജനറൽ മാനേജറായാണ് ജോലി ചെയ്യുന്നത്.

എൽ.ഡി.എഫ് സ്ഥാനാർത്ഥി പുതുമുഖമാണ്,അഭിഭാഷകനാണ്,മാറ്റം വേണം യുവത്വം വേണം എന്നോക്കെയാണ് ഇടത് പക്ഷം വോട്ടർമാരോട് പറയുന്നത് ഇത്തരമൊരു സാഹചര്യത്തിൽ യുഡിഎഫിന്റെ വിജയപ്രതീക്ഷ എത്രത്തോളമാണ്?

കഴിഞ്ഞ സാബത്തിക വർഷത്തിലടക്കം വാർഡിന്റെ വികസനത്തിന് അനുവധിച്ച തുക മുഴുവൻ ചിലവഴിച്ച് നടത്തിയ വികസന പ്രവൃത്തനങ്ങൾ തന്നെയാണ് പ്രതീക്ഷ. വെങ്ങോല പഞ്ചായത്തിലെ 23 വാർഡുകളെ പിന്തള്ളിയാണ് ഈ വാർഡ് ഒന്നാമതെത്തിയത്. അത് കൊണ്ട് തന്നെ യു.ഡി.എഫ് നേതൃത്വവും പ്രവൃത്തകരും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. എൽ.ഡി.എഫ് പിന്തുണയ്ക്കുന്ന സ്ഥാനാർത്ഥി അഭിഭാഷകനാണ് മിടുക്കനാണ് വാർഡിൽ നിന്ന് അഭിഭാഷകരും ഡോക്ടർമാരും അദ്ധ്യാപകരുമൊക്കെ ഉണ്ടാകുന്നതിൽ പൊതു പ്രവൃത്തകൻ എന്ന നിലയിൽ സന്തോഷമാണ്. അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വത്തെ പറ്റി പറയുകയാണ് എങ്കിൽ ഇത് വരെ പാർട്ടി പരിപാടികളിൽ പങ്കെടുക്കാത്ത പൊതുപരിപാടികളിൽ ഇടപെടാത്ത ഒരാളെ ഇടത് മുന്നണി സ്ഥാനാർത്ഥി എന്ന രീതിയിൽ കെട്ടിയിറക്കിയതിൽ നാട്ടിലെ ഇടത് പക്ഷത്തിന്റെ പ്രവൃത്തകർക്ക് തന്നെ വിയോജിപ്പുണ്ട്. ഗ്രാമപഞ്ചായത്ത് മെമ്പർമാരുടെ ജോലി ഏതാണ്ട് 24 മണിക്കൂറാണ്. എന്തിനും ഏതിനും ജനങ്ങൾ ആദ്യം ബന്ധപ്പെടുന്ന ജനപ്രതിനിധി ഗ്രാമപഞ്ചായത്ത് മെമ്പറാണ് അദ്ദേഹത്തിന് അതിന് കഴിയുമോ എന്ന സംശയം വാർഡിലെ ജനങ്ങൾ പങ്ക് വയ്ക്കുന്നുണ്ട്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എം.എം റഹിം

എതിരാളികൾ പോസ്റ്റിലെ ബർബ് മാറ്റിയിടുന്നതല്ലാ വികസനം എന്നാണ് വീടുകയറി പ്രചരണം നടത്തുന്നത് ഇത്തര പ്രചാരണങ്ങളെ എങ്ങനെ കാണുന്നു?

നേരത്തെ ഇടത് മുന്നണി വി‍ജയിച്ച് കൊണ്ടിരുന്ന വാർഡാണ് ഇത്. ആ കാലഘട്ടത്തിൽ അതായത് 15 വർഷം മുൻപ് വിരലിലെണ്ണാവുന്ന വഴിവിളക്കുകളെ ഇ വാർഡിൽ ഉണ്ടായിരുന്നുള്ളു. ഉണ്ടായിരുന്നത് പ്രവർത്തനരഹിതരായിരുന്നു. മഴക്കാലത്തും സന്ധ്യ കഴിഞ്ഞും പുലർച്ചെയും വഴിയിൽ വെളിച്ചമില്ലാത്തതു യാത്രക്കാർക്കു ദുരിതമായി മാറി. വഴിവിളക്കുകൾ തെളിയാത്തതു മൂലം വാർഡിലെ പല സ്ഥലങ്ങളിലും സാമൂഹികവിരുദ്ധ ശല്യം വർധിച്ചു. പ്രഭാതസവാരിക്കാർക്കും പത്രവിതരണക്കാർക്കും ബുദ്ധിമുട്ടായി. ഇത്തരമൊരു സാഹചര്യത്തിലാണ് എന്റെ ഭാര്യ നസീമ 2010 ൽ ഇ വാർഡിന്റെ പ്രതിനിധി തിരഞ്ഞെടുക്കപ്പെടുന്നത്. ആദ്യം ഞങ്ങളുടെ മുന്നിലേക്ക് എത്തിയ പ്രശ്നങ്ങളിലൊന്നായിരുന്നു ഇത്. അത് കൊണ്ട് 2010 മുതൽ 25 വരെ വഴി വിളക്ക് പദ്ധതിക്ക് സവിശേഷ പരി​ഗണന നൽകി പോന്നത്. വിമർശിക്കുന്നവരെ പരിഹസിക്കുന്നവരെയും അതിന്റെ വഴിക്ക് വിട്ടേക്കുന്നു. വാർഡിനെ മനസിലാക്കാൻ ശ്രമിച്ചതിന്റെ ഭാ​ഗമായി പറയട്ടെ പുലർച്ചെ നാല് മണിയോടെ തന്നെ വാർഡ് ഉണരും ചായക്കടകൾ സജീവമായി തുടങ്ങും പ്രാഭാത സവാരിക്കിറങ്ങുന്നവർ,ആരാധനലങ്ങളിൽ പോകുന്നവർ,ജോലിക്ക് പോകുന്നവർ,വിദ്യാർത്ഥികളെയോക്കെ നിങ്ങൾക്ക് നേരം പുലരുമുന്നെ റോഡുകളിൽ കാണാം ഇവർക്ക് റോ​ഡി​ലൂ​ടെ ന​ട​ക്കാ​ൻ വെ​ളി​ച്ചം കൈ​യി​ൽ ക​രു​തേ​ണ്ട അവസ്ഥ ഒന്നും വാർഡിലെ ഒരു ഭാ​ഗത്തുമില്ലാ. വാർഡിലെ മുഴുവൻ ഇലക്ട്രിക്ക് പോസ്റ്റുകളിലും 50 വാട്ട്സിന്റെ എൽ.ഇ.ഡി ബർ‌ബാണ് പ്രകാശിക്കുന്നത്. അതെ പോലെ വൈകിട്ട് ജോലി കഴിഞ്ഞു 8 മണിക്ക് സ്ത്രീകൾ നടന്നു വരുന്നുണ്ടങ്കിൽ വഴി വിളക്കിന്റെ ധൈര്യത്തിലാണ്. ഇ പദ്ധതിയെ വിമർശിക്കുന്നവർക്കും പരിഹസിക്കുന്നവരോടും ഇ നാട്ടിലെ ജനങ്ങൾ മറുപടി നൽകിക്കൊള്ളും. വാർഡിലെ മുഴുവൻ വീടുകളിലും തടസ്സംമില്ലാതെ വൈദ്യുതി ലഭിക്കാൻ ഓരോ വീടുകളിലും സോളാർ പാനൽ സ്ഥാപിക്കാ​നുള്ള പദ്ധതി നടപ്പിലാക്കാൻ ശ്രമത്തിലാണ് ഞങ്ങൾ. അതിനായി കെ.എസ്.ഇ.ബി യുടെയും ബാങ്കുകളുടെയും സഹകരണം തേടും. ഇതിനെ പറ്റി കൂടുതൽ പഠിച്ച് കൊണ്ടിരിക്കുകയാണ്.

വാർഡിൽ അടിയന്തരമായി നടത്തേണ്ട പ്രവൃത്തനങ്ങൾ?

അത്യാവശ്യം കാര്യങ്ങളെല്ലാം ചെയ്തിട്ടുള്ള സ്ഥലവുമാണിത്. ‍നെടുന്തോട് ഒർണ റോഡിന്റെ വികസനത്തിന് പ്രഥമ പരി​ഗണന നൽകും. കുടുംബശ്രീ പ്രവർത്തനം ശക്തിപ്പെടുത്തേണ്ടതുണ്ട്, വീട് കിട്ടാത്തവർക്ക് വീട് ലഭ്യമാക്കണം. വികേന്ദ്രീകൃത മാലിന്യ സംസ്കരണം നടപ്പാക്കേണ്ടതുണ്ട്. കുടിവെള്ള പദ്ധതി പൂർത്തികരിക്കും.

താങ്കൾ വിജയിച്ച് വന്നലാൽ ഏഴാം വാർഡിന് വേണ്ടി മുന്നോട്ടു വച്ചിട്ടുള്ള ക്ഷേമ,വികസന പ്രവർത്തനങ്ങൾ?

പത്ത് വർഷക്കാലത്തെ ഇടത് ഭരണം കൊണ്ട് ജനം വിലക്കയറ്റം മൂലം പൊറുതി മുട്ടിയിരിക്കുകയാണ്. ഇ വാർഡിലെ കുടുംബങ്ങൾക്ക് പകുതി വിലയ്ക്ക് അവശ്യസാധനങ്ങളും പച്ചക്കറികളും നൽകുന്ന ഒരു സൂപ്പർ മാർക്കറ്റ് ആരംഭിക്കുക എന്നത് എന്റെ സ്വപ്ന പദ്ധതിയാണ്. അതിനുള്ള പ്രവൃത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. നേരത്തെ സൂചിപ്പിച്ച എല്ലാം വീടുകളിലും തടസ്സമില്ലാതെ വൈദ്യുതി ലഭ്യാമാക്കുന്നതിനായി സോളാർ പാനൽ എന്ന ആശയം ഇ ജില്ലയിൽ പല വാർഡുകളിലും നടപ്പിലാക്കി വരുന്നുണ്ട് അതിനെ കുറിച്ച് പഠിച്ച് കൊണ്ടിരിക്കുകയാണ്. വഴിവിളക്ക് പദ്ധതിയെ വിമർശിക്കുന്നവർക്ക് മറുപടിയിതാണ്. നമ്മുടെ വാർഡിൽ ഓരോ വീടുകളിലും തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള പദ്ധതി ആവിഷ്ക്കരിക്കും

മറ്റൊരു കാര്യം വാർഡിലെ കുട്ടികൾക്കും യുവാക്കൾക്കും കളിക്കാൻ മൈതാനമില്ലാത്ത പോരായ്മായാണ്. മൈതാനത്തിനുള്ള സ്ഥലമില്ലാത്തത് പ്രശ്നമാണ്. സ്ഥലം വില കൊടുത്തായാലും വാങ്ങാൻ ശ്രമിക്കും. അതിനോടപ്പം ഓപ്പൺ ജിം.വായന ശാല,കുട്ടികൾക്ക് ചെറിയ പാർക്ക് തുടങ്ങിയവ നിർമിച്ച് നാടിന് സമർപ്പിക്കുക എന്നതൊക്കെയാണ് ഇനി ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ. കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്ക്കരിക്കും. അതിലൂടെ മായമില്ലാത്ത പച്ചക്കറികൾ വാർ‍ഡിലെ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായും ശ്രമിക്കും.

യുവജനങ്ങൾക്കും – വിദ്യാർത്ഥികൾക്ക് വേണ്ടി നടപ്പാക്കാൻ കരുതിവച്ച കാര്യങ്ങൾ എന്തെല്ലാമാണ്?

മത്സര പരീക്ഷകളിലും സ്കൂൾ കായികോത്സവത്തിലും,കായിക മത്സരങ്ങളിലൊക്കെ പങ്കെടുത്ത് ഉയർന്ന ​ഗ്രേഡ് വാങ്ങിയ കുട്ടികളുണ്ട് വാർഡിൽ
അവരെ പ്രോത്സാഹിപ്പിക്കാനും അവർക്ക് കൊടുക്കേണ്ട ​ഗൈഡൻസും ലഭ്യമാക്കും. നാട്ടിൽ തൊഴിലില്ലായ്മ ഇല്ലാ എങ്കിലും യുവതി യുവാക്കൾ വളരെ കുറഞ്ഞ വേതനത്തിന് അവിദ്​ഗത തൊഴിൽ ചെയ്യുന്നവരുണ്ട്. അവർക്ക് വിദ​ഗ്ത തൊഴിൽ കണ്ടെത്താൻ കഴിയുന്നതിന് വേണ്ടി തൊഴിൽ പരിശീലനം നൽകാനുള്ള ശ്രമം നടത്തും.

തെരെഞ്ഞെടുപ്പ് അടുക്കുന്ന ഘട്ടത്തിൽ വേട്ടർമാരോട് താങ്കൾക്ക് പറയാനുള്ളത്?

കഴിഞ്ഞ പതിനഞ്ച് വർഷക്കാലം വെളിച്ചമില്ലാതിരുന്ന റോ‍ഡില്ലാതിരുന്ന,അം​ഗണവാടിക്ക് കെട്ടിടമില്ലാതിരുന്ന. അടച്ചുറപ്പുള്ള വീടുകളില്ലാതിരുന്ന നമ്മുടെ വാർഡിന്റെ അടിസ്ഥാന വികസനത്തിന് വേണ്ടിയുള്ള പരിശ്രമത്തില്ലാതിരുന്നു നമ്മൾ അതിൽ വിജയിച്ച് കഴിഞ്ഞിരിക്കുന്നു. ഇനി വാർഡിന്റെ സമ​ഗ്ര വികസനത്തിനായുള്ള പ്രവ‍ൃത്തനങ്ങളുടെ അടുത്ത ഘട്ടത്തിലേക്ക് നമുക്ക് കടക്കേണ്ടതുണ്ട്. അതിന് നിങ്ങളുടെ സ്നേഹവും പിന്തുണയും എനിക്ക് ആവശ്യമുണ്ട്.

You May Also Like

Fact Check

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ...

World

ഗാസയിലെ ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവച്ച സമഗ്രമായ സമാധാന ഉടമ്പടി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അംഗീകരിച്ച് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം. ആദ്യമായാണ് യുഎൻ ഇത്തരമൊരു കരാറിന് അംഗീകാരം നൽകുന്നത്. ബന്ദികൾക്ക്...

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...