ആദർശങ്ങളിൽ അടിയുറച്ച നിസ്വാർത്ഥമായ രാഷ്ട്രീയ,സാമൂഹിക പ്രവർത്തനവും,ലളിതമാർന്ന ജീവിത രീതിയും കൊണ്ട് തലമുറകൾക്ക് വഴികാട്ടിയ മാതൃകാ പൊതു പ്രവർത്തകനെയാണ് വി. പി. ശശീന്ദ്രന്റെ നിര്യാണത്തിലൂടെ പെരുമ്പാവൂരിന് നഷ്ടമായത്.
സി. പി. ഐ (എം ) മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം, എറണാകുളം ജില്ലാ സഹകരണ ബാങ്ക് മുൻ പ്രസിഡണ്ട്, കേരഫെഡ് മുൻ ചെയർമാൻ, അശമന്നൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട്, കൂപ്പടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ , അശമന്നൂർ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡണ്ട്, കർഷക സംഘം ജില്ലാ കമ്മിറ്റി അംഗം, പെരുമ്പാവൂർ റേഞ്ച് ചെത്ത് കള്ള് ഷാപ്പ് തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി തുടങ്ങി നിരവധി ട്രേഡ് യൂണിയനുകളുടെ ഭാരവാഹിത്വം എന്നിവ വഹിച്ചിരുന്നു.
ഭാര്യ പരേതയായ അജിതകുമാരി. മൂവാറ്റുപുഴ പ്ലാപ്പിള്ളിമഠം കുടുംബാംഗം, റിട്ട. ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥ. സംസ്കാരം വൈകിട്ട് 5 മണിക്ക് (18- 04 – 26, ശനി ) വീട്ടുവളപ്പിൽ. മക്കൾ : ബിനിൽ രാജ് ( ഫെഡറൽ ബാങ്ക്, അഗ്രികൾച്ചറൽ ഡിപ്പാർട്ട്മെന്റ് ), ലക്ഷ്മി ലത ( ഫെഡറൽ ബാങ്ക്, കീഴില്ലം ). മരുമക്കൾ : സുനിത (ഇ എസ് ഐ, കൊരട്ടി), അരുൺ ബി (ഫെഡറൽ ബാങ്ക്, അങ്കമാലി)

























