Connect with us

Hi, what are you looking for?

India

തമിഴ്നാട്ടിലും ബംഗാളിലും ഇന്ന് വോട്ടെടുപ്പ് വിജയിയുടെ ടിവികെ നിർണായകമാകും

തമിഴ്നാട് ഇന്ന് ബൂത്തിലേക്ക്. 234 മണ്ഡലങ്ങളിലേക്ക് ഒറ്റഘട്ടമായി നടക്കുന്ന പോളിങ്ങിൽ 5.73 കോടി വോട്ടർമാർ 4,023 സ്ഥാനാർഥികളുടെ വിധി നിർണയിക്കും. ഡിഎംകെ സഖ്യവും ബിജെപിയുമായി കൈകോർത്ത അണ്ണാ ഡിഎംകെ സഖ്യവും തമ്മിലാണ് പ്രധാന പോരാട്ടമെങ്കിലും നടൻ വിജയിയുടെ ടിവികെ നിർണായകമാകും. വോട്ടിന് പണം നൽകുന്ന സംഭവങ്ങൾ ‍വ്യാപകമായതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കനത്ത ജാ​ഗ്രതിയിലാണ്.

ഈ വർഷത്തെ തമിഴ്‌നാട് തിരഞ്ഞെടുപ്പിലെ മറ്റൊരു പ്രധാന വ്യക്തിത്വം നടനും രാഷ്ട്രീയക്കാരനുമായ വിജയ്യാണ്. ട്രിച്ചി ഈസ്റ്റ്, പെരമ്പൂർ എന്നീ രണ്ട് സീറ്റുകളിലാണ് അദ്ദേഹം മത്സരിക്കുന്നത്. തന്റെ ആദ്യ തിരഞ്ഞെടുപ്പിനായി തമിഴക വെട്രി കഴകം (TVK) എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ച വിജയ്, 233 സ്ഥാനാർത്ഥികളെയാണ് മത്സരരംഗത്തിറക്കിയിരിക്കുന്നത്.

ബംഗാളിൽ ആദ്യഘട്ട തിരഞ്ഞെടുപ്പ് 152 മണ്ഡലങ്ങളിലാണ്. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. ഇരു സംസ്ഥാനങ്ങളിലും ബൂത്തുകളിൽ പോളിങ് ആരംഭിച്ചു

You May Also Like

Fact Check

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ...

World

ഗാസയിലെ ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവച്ച സമഗ്രമായ സമാധാന ഉടമ്പടി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അംഗീകരിച്ച് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം. ആദ്യമായാണ് യുഎൻ ഇത്തരമൊരു കരാറിന് അംഗീകാരം നൽകുന്നത്. ബന്ദികൾക്ക്...

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...