Connect with us

Hi, what are you looking for?

Kerala

“ഉയരെ ഉന്നതി” പദ്ധതിക്ക് തുടക്കം; പട്ടിക വിഭാഗങ്ങളുടെപ്രശ്നങ്ങൾ എം.എൽ.എ നേരിട്ട് കേൾക്കും

കുന്നത്തുനാട് | 29, ജൂൺ | 2026

വി.പി സജീന്ദ്രൻ എം.എൽ.എ യുടെ നേതൃത്വത്തിൽ നിയോജക മണ്ഡലത്തിലെ പട്ടികജാതി – പട്ടികവർഗ വിഭാഗങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് കേട്ട് പരിഹരിക്കാൻ ആരംഭിച്ച ഉയരെ ഉന്നതി പദ്ധതിക്ക് തുടക്കം. പരാതി പരിഹാര അദാലത്തിൽ വിവിധ വിഷയങ്ങളിലായി നിരവധി പരാതികളാണ് ലഭിച്ചത്. പട്ടയവുമായി ബന്ധപ്പെട്ട് 18 പരാതികളും ചികിത്സാ സഹായവുമായി ബന്ധപ്പെട്ട് 16 പരാതികളും സ്വീകരിച്ചു. കുടിവെള്ള പദ്ധതിയുടെ പൂർത്തീകരണവുമായി ബന്ധപ്പെട്ട പരാതികൾ പഞ്ചായത്ത് തലത്തിൽ പരിഹരിക്കാൻ തീരുമാനമായി.

വർഷങ്ങളായി വിവിധ സർക്കാർ ഓഫീസുകൾ കയറിയിറങ്ങിയിട്ടും പരിഹാരം കാണാതെ കിടക്കുന്ന പ്രശ്നങ്ങൾക്ക് സമയബന്ധിത പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ഇടപെടൽ ആവശ്യമായ പരാതികൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് മുന്നിൽ ശക്തമായി ഉന്നയിച്ച് പരിഹാരം ഉറപ്പാക്കുമെന്ന് വി.പി സജീന്ദ്രൻ എം.എൽ.എ പറഞ്ഞു.

You May Also Like

Fact Check

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ...

World

ഗാസയിലെ ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവച്ച സമഗ്രമായ സമാധാന ഉടമ്പടി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അംഗീകരിച്ച് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം. ആദ്യമായാണ് യുഎൻ ഇത്തരമൊരു കരാറിന് അംഗീകാരം നൽകുന്നത്. ബന്ദികൾക്ക്...

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...