വി.ഡി. സതീശനെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പറവൂർ നിയമസഭാ മണ്ഡലം ഏറ്റെടുക്കാൻ സി.പി.എം ആലോചിക്കുന്നു. നിലവിൽ സി.പി.ഐ മത്സരിക്കുന്ന ഈ മണ്ഡലം വിട്ടുനൽകുന്നതിനായി പകരം പെരുമ്പാവൂർ സീറ്റ് അവർക്ക് നൽകാനാണ് പ്രാഥമിക ചർച്ചകളിൽ ഉയർന്നു വന്ന നിർദ്ദേശമെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പറവൂര്‍ മണ്ഡലവും ജില്ലയിലെ മറ്റൊരു മണ്ഡലവുമായി വെച്ചു മാറുന്നതാണ് ആലോചനയിലുള്ളത്. പ്രതിപക്ഷ നേതാവ് തുടർച്ചയായി അഞ്ച് തവണ വിജയിച്ച മണ്ഡലത്തിൽ ശക്തമായ രാഷ്ട്രീയ വെല്ലുവിളി ഉയർത്തുക എന്നതാണ് ഈ നീക്കത്തിലൂടെ ഇടതുമുന്നണി ലക്ഷ്യമിടുന്നത്.
സീറ്റ് വിഭജനം സംബന്ധിച്ച ഔദ്യോഗിക ചർച്ചകൾ ഇതുവരെ ആരംഭിച്ചിട്ടില്ലെങ്കിലും, ഫെബ്രുവരി 23-ന് നടക്കുന്ന എൽ.ഡി.എഫ് യോഗത്തിന് ശേഷം ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതയുണ്ടാകും. നിലവിൽ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് ഈ വിഷയം ചർച്ചക്കെടുത്തിട്ടില്ലെന്നും വിജയസാധ്യത മാത്രമായിരിക്കും സീറ്റ് വിഭജനത്തിലെ പ്രധാന മാനദണ്ഡമെന്നും പാർട്ടി നേതൃത്വം വ്യക്തമാക്കുന്നു. അന്തിമ തീരുമാനം മുന്നണി ചർച്ചകൾക്ക് ശേഷം മാത്രമേ ഉണ്ടാകൂ.

























