Connect with us

Hi, what are you looking for?

Entertainment

പെരുമാള്‍ മുരുകന്‍റെ  ‘കൊടിത്തുണി’ സിനിമയായി.,ചിത്രം മുംബൈ ഫിലിം ഫെസ്റ്റിവെലില്‍ (മാമി) ഫോക്കസ് സൗത്ത് ഏഷ്യയില്‍ ഒഫീഷ്യല്‍ സെലക്ഷന്‍ ലഭിച്ചു.

പി.ആർ.സുമേരൻ.

കൊച്ചി:പെരുമാള്‍ മുരുകന്‍റെ ചെറുകഥ ‘കൊടിത്തുണി’ സിനിമയായി. ചിത്രീകരണം പൂർത്തിയായ സിനിമ
മുംബൈ ഫിലിം ഫെസ്റ്റിവെലില്‍ (മാമി) ഫോക്കസ് സൗത്ത് ഏഷ്യയില്‍ ഒഫീഷ്യല്‍ സെലക്ഷന്‍ ലഭിച്ചു.
രാജ്യത്തെ ശ്രദ്ധേയനായ തമിഴ് ചരിത്രകാരനും കവിയും എഴുത്തുകാരനുമായ പെരുമാള്‍ മുരുകന്‍റെ ചെറുകഥ ആദ്യമായി ചലച്ചിത്രമാകുന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
നടനും ഗായകനുമായ ഫിറോസ് റഹിം, ഛായാഗ്രാഹകൻ അൻജോയ് സാമുവൽ എന്നിവർ ചേർന്ന്  എൻജോയ് ഫിലിംസ്ന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം വിപിൻ രാധാകൃഷ്ണനാണ് സംവിധാനം ചെയ്തിരിക്കുന്നത്. പെരുമാൾ മുരുകന്റെ ‘കൊടിത്തുണി’ എന്ന ചെറുകഥയുടെ പുതിയ വ്യാഖ്യാനമാണ് ഈ ചിത്രം.
നിർമ്മാതാക്കളിൽ ഒരാളായ അൻജോയ് സാമുവൽ തന്നെയാണ് ചിത്രത്തിന്റെ ക്യാമറയും കൈകാര്യം ചെയ്തിരിക്കുന്നത്.

പെരുമാൾ മുരുകൻ്റെ ഏറെ ശ്രദ്ധേയമായ ഒരു ചെറുകഥയാണ് കൊടിത്തുണി.ഈ ചിത്രം ഉടന്‍ പ്രേക്ഷകരിലെത്തും

അഭിനേതാക്കൾ: ഗീത കൈലാസം,   ശരൺ,  ഭരണി ,  തെൻട്രൽ രഘുനാഥൻ,മുല്ലൈ അരസി, ബേബി യാസ്മിൻ തുടങ്ങിയവർ.

ബാനർ: എൻജോയ് ഫിലിംസ്
നിർമ്മാണം: ഫിറോസ് റഹിം – അൻജോയ് സാമുവൽ.
സഹ നിർമാണം: ഷംസുദ്ദീൻ ഖാലിദ് , അനു എബ്രഹാം, ഇ എൽ വിജിൻ വിൻസെൻ്റ് പെപ്പെ
തിരക്കഥ,  സംവിധാനം: വിപിൻ രാധാകൃഷ്ണൻ.
കഥ: പെരുമാൾ മുരുകൻ.
ഡി.ഒ പി.: അൻജോയ് സാമുവൽ.
സംഗീതം – ഒറിജിനൽ പശ്ചാത്തല സംഗീതം : മുഹമ്മദ് മഖ്ബൂൽ മൻസൂർ
എഡിറ്റിംഗ്: പ്രദീപ് ശങ്കർ
കലാസംവിധാനം: ഗോപി കരുണാനിധി.
ശബ്ദമിശ്രണം: ടി കൃഷ്ണനുണ്ണി
(ദേശീയ അവാർഡ് )
വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ. (സംസ്ഥാന അവാർഡ്)
സംഭാഷണങ്ങൾ: സുധാകർ ദാസ്, വിപിൻ രാധാകൃഷ്ണൻ.
സൗണ്ട് ഡിസൈനും സിങ്ക് സൗണ്ട് റെക്കോർഡിസ്റ്റും: ലെനിൻ വലപ്പാട്.
മേക്കപ്പ്: വിനീഷ് രാജേഷ്. പി .ആർ.സുമേരൻ (പി.ആർ.ഒ)

ഈ വര്‍ഷം ദേശീയ അവാര്‍ഡ് കിട്ടിയ ‘ആട്ടം’ എന്ന ചിത്രവും കഴിഞ്ഞകൊല്ലം ഈ ഫെസ്റ്റിവെലില്‍ സെലക്ഷന്‍ ലഭിച്ച ചിത്രമായിരുന്നു.

You May Also Like

Fact Check

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ...

World

ഗാസയിലെ ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവച്ച സമഗ്രമായ സമാധാന ഉടമ്പടി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അംഗീകരിച്ച് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം. ആദ്യമായാണ് യുഎൻ ഇത്തരമൊരു കരാറിന് അംഗീകാരം നൽകുന്നത്. ബന്ദികൾക്ക്...

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...