Connect with us

Hi, what are you looking for?

Entertainment

‘ജമീലാന്‍റെ പൂവന്‍കോഴി’ പ്രേക്ഷകരിലേക്ക്.8 ന് ചിത്രം റിലീസ് ചെയ്യും.

കൊച്ചി: നവാഗതനായ ഷാജഹാന്‍ സംവിധാനം ചെയ്ത ‘ജമീലാന്‍റെ പൂവന്‍കോഴി’ തിയേറ്ററിലേക്ക്. ബിന്ദു പണിക്കര്‍ ‘ജമീല’ എന്ന വേറിട്ട കഥാപാത്രത്തെ ഒരുക്കുന്ന പുതുമയുള്ള ചിത്രം കൂടിയാണ് ജമീലാന്‍റെ പൂവന്‍കോഴി.
നര്‍മ്മരസങ്ങളായ ജീവിതമുഹൂര്‍ത്തങ്ങളെ കോര്‍ത്തിണക്കി നമുക്ക് ചുറ്റും നടക്കുന്ന സാമൂഹിക പ്രശ്നങ്ങളെ വെള്ളിത്തിരയിലെത്തിക്കുന്ന ജമീലാന്‍റെ പൂവന്‍കോഴി ഈ മാസം 8 ന് തിയേറ്ററിലെത്തും. ഇത്ത പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഫസല്‍ കല്ലറയ്ക്കല്‍, നൗഷാദ് ബക്കര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

എറണാകുളം പശ്ചിമകൊച്ചിയുടെ സാമൂഹിക പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ പറയുന്നത്.അവിടെയൊരു കോളനിയിലെ സാധാരണക്കാരായ മനുഷ്യരുടെ ജീവിതപ്രശ്നങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്.ഈ സിനിമ ഇപ്പോള്‍ നമുക്ക് ചുറ്റും നടക്കുന്ന ചില സാമൂഹിക പ്രശ്നങ്ങളിലേക്കും വിരല്‍ചൂണ്ടുന്നു. വളരെ സിംപിളായി കഥ പറയുന്നതാണ് ജമീലാന്‍റെ പൂവന്‍കോഴിയുടെ വ്യത്യസ്തത. ഒരു കോളനിയുടെ പശ്ചാത്തലത്തില്‍ ഒരു അമ്മയുടെയും മകന്‍റെയും കഥ പറയുന്ന ഈ സിനിമ കേവലം കുടുംബകഥ മാത്രമല്ല അതിനുമപ്പുറം വളരെ ഗൗരവമായ ചില പ്രശ്നങ്ങളിലേക്കും കഥ നീണ്ടുപോകുകയാണ്. കോമഡിക്ക് ഏറെ പ്രാധാന്യമുള്ള ഒരു ഫാമിലി എന്‍റര്‍ടെയ്നര്‍ കൂടിയാണ് ജമീലാന്‍റെ പൂവന്‍കോഴി. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൂടെ കടന്നുവന്ന പ്രിയതാരം മിഥുന്‍ നളിനിയാണ് ചിത്രത്തിലെ നായകന്‍. പുതുമുഖതാരം അലീഷയാണ് നായിക. ജമീല എന്ന കഥാപാത്രത്തിലൂടെ ബിന്ദു പണിക്കര്‍ ഈ ചിത്രത്തിലൂടെ വീണ്ടും സജീവമാവുകയാണ്. കുബളങ്ങി നൈറ്റ്സില്‍ ഏറെ ശ്രദ്ധേയമായ വേഷം ചെയ്ത സൂരജ് പോപ്പ്സ് ഈ ചിത്രത്തില്‍ ഒരു പ്രധാനവേഷം ചെയ്യുന്നുണ്ട്.ഏറെ പ്രേക്ഷകശ്രദ്ധ നേടിയ തീവണ്ടിയിലെ നിഴല്‍നായകവേഷം ചെയ്ത മിഥുന്‍ ആദ്യമായി നായകനാകുന്നു എന്നതും ജമീലാന്‍റെ പൂവന്‍കോഴിയുടെ മറ്റൊരു പ്രത്യേകതയാണ്. ആക്ഷനും സംഗീതവും, നര്‍മ്മ രസങ്ങളും ഏറെയുള്ള ചിത്രം പ്രേക്ഷകരെ രസിപ്പിക്കുമെന്നതില്‍ തര്‍ക്കമില്ല.


മിഥുന്‍ നളിനി, അലീഷ, ബിന്ദു പണിക്കര്‍, നൗഷാദ് ബക്കര്‍, സൂരജ് പോപ്പ്സ്, അഷ്റഫ് ഗുരുക്കൾ നിഥിന്‍ തോമസ്, അഞ്ജന അപ്പുക്കുട്ടന്‍, കെ ടി എസ് പടന്നയില്‍ ,പൗളി വില്‍സണ്‍, മോളി, ജോളി, തുടങ്ങിയവരാണ് അഭിനേതാക്കൾ.
ബാനർ -ഇത്തപ്രൊഡക്ഷൻസ്.നിർമ്മാണം-ഫസൽ കല്ലറക്കൽ ,നൗഷാദ് ബക്കർ,
കോ-പ്രൊഡ്യൂസർ – നിബിൻ സേവ്യർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ – ജസീർ മൂലയിൽ,
തിരക്കഥ ,സംഭാഷണം – ഷാജഹൻ, ശ്യാം മോഹൻ (ക്രിയേറ്റീവ് ഡയറക്ടർ) ഛായാഗ്രഹണം – വിശാൽ വർമ്മ, ഫിറോസ് ഖാൻ, മെൽബിൻ കുരിശിങ്കൽ,ഷാൻ പി റഹ്മാൻ. സംഗീതം – ടോണി ജോസഫ്, അലോഷ്യ പീറ്റർ ഗാന രചന -സുജേഷ് ഹരി, ഫൈസൽ കന്മനം, ഫിലിം എഡിറ്റർ – ജോവിൻ ജോൺ. പശ്ചാത്തല സ്‌കോർ – അലോഷ്യ പീറ്റർ. പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്. ചീഫ് അസോസിയേറ്റ് – ഫൈസൽ ഷാ. കലാസംവിധായകൻ – സത്യൻ പരമേശ്വരൻ. സംഘട്ടനം – അഷ്റഫ് ഗുരുക്കൾ. വസ്ത്രാലങ്കാരം -ഇത്ത ഡിസൈൻ മേക്കപ്പ് സുധീഷ് ബിനു, അജയ്. കളറിസ്റ്റ്- ശ്രീക് വാര്യർ പൊയറ്റിക് പ്രിസോം. സൗണ്ട് ഡിസൈൻ -ജോമി ജോസഫ് .സൗണ്ട് മിക്സിംഗ് -ജിജുമോൻ ബ്രൂസ് പ്രോജക്റ്റ് ഡിസൈനർ-തമ്മി രാമൻ കൊറിയോഗ്രാഫി -പച്ചു ഇമോ ബോയ്.
ലെയ്‌സൺ ഓഫീസർ – സലീജ് പഴുവിൽ. പി ആർ ഒ – പി.ആർ. സുമേരൻ.മഞ്ജു ഗോപിനാഥ്, സ്റ്റിൽസ് രാഹുൽ അനിസ് ഫസൽ ആളൂർ അൻസാർ ബീരാൻ പ്രൊമോഷണൽ സ്റ്റില്ലുകൾ -സിബി ചീരൻ -പബ്ലിസിറ്റി ഡിസൈൻ ആർട്ടോകാർപസ് വിതരണം ഇത്ത പ്രൊഡക്ഷൻസ്, അനിൽ തൂലിക ,മുരളി എസ്എം ഫിലിംസ്, അജിത് പവിത്രം ഫിലിംസ്.

You May Also Like

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Business

കൊച്ചി; വിദേശ കറൻസി വിനിമയ രംഗത്തെ പ്രശസ്തമായ ലുലു ഫോറെക്സ് ദക്ഷിണേന്ത്യയിൽ മൂന്ന് ശാഖകൾ കൂടെ തുറന്നു. ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദിന്റെയും സീനിയർ കമ്പനി മാനേജ്‌മെന്റിന്റെയും സാന്നിധ്യത്തിൽ...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...

Fact Check

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ...