Connect with us

Hi, what are you looking for?

Entertainment

മൊണാലിസ ഇനി സിനിമ നടി

ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ നടന്നുകൊണ്ടിരിക്കുന്ന മഹാകുംഭമേളയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ പെണ്‍കുട്ടിയാണ് മോണി ബോസ്ലെ. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നെത്തിയ മോണി ബോസ്ലെ വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായത്. രുദ്രാക്ഷമാലകള്‍ വില്‍ക്കാനെത്തിയതാണ് മോണി ബോസ്ലെ. മൊണാ ലിസ എന്ന പേരിലാണ് ഈ പെണ്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്നത്.

ഇപ്പോഴിതാ മൊണാലിസ ബോൺസ്ലെ ഇനി സിനിമ നടിയാകുന്നു എന്നാ വാർത്തകളാണ് പുറത്ത് വരുന്നത്. പ്രശസ്ത സംവിധായകൻ സനോജ് മിശ്രയുടെ ‘ഡയറി ഓഫ് മണിപ്പൂർ’ ചിത്രത്തിലൂടെയാണ് മൊണാലിസയുടെ ബോളിവുഡ് അരങ്ങേറ്റം. മദ്ധ്യപ്രദേശിലെ ഖർഗോണിലുള്ള മൊണാലിസയുടെ വീട്ടിൽ എത്തിയാണ് സംവിധായകൻ ആദ്യ സിനിമയുടെ കരാർ ഒപ്പുവെച്ചത്. ഇരുവരും ഒന്നിച്ചുള്ള ചിത്രവും പുറത്ത് വന്നിട്ടുണ്ട്.

മൊണാലിസയുടെ വേഷം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. സിനിമയിൽ കരസേനാ ഉദ്യോഗസ്ഥന്റെ മകളായാണ് പെൺകുട്ടി അഭിനയിക്കുന്നതെന്നാണ് സൂചന. 20 കോടി ബജറ്റിട്ട ചിത്രം ഒക്ടോബറിൽ റിലീസ് ചെയ്യാനാണ് പദ്ധതി. ഫെബ്രുവരിയിൽ തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് വിവരം. മാർച്ചിലോ ഏപ്രിലിലോ ആയിരിക്കും മൊണാലിസ ഷൂട്ടിങ്ങിന് എത്തുക.’രാമജന്മഭൂമി’, ‘ദി ഡയറി ഓഫ് വെസ്റ്റ് ബംഗാൾ’, ‘കാശി ടു കാശ്മീർ’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് സനോജ് മിശ്ര.

You May Also Like

Fact Check

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ...

World

ഗാസയിലെ ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവച്ച സമഗ്രമായ സമാധാന ഉടമ്പടി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അംഗീകരിച്ച് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം. ആദ്യമായാണ് യുഎൻ ഇത്തരമൊരു കരാറിന് അംഗീകാരം നൽകുന്നത്. ബന്ദികൾക്ക്...

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...