ഉരുൾപൊട്ടലോടെ തകർന്നടിഞ്ഞ വയനാട് ടൂറിസത്തെ തിരികെ കൊണ്ട് വരാനുള്ള കഠിന പരിശ്രമത്തിലാണ് ടൂറിസം വകുപ്പ്. വയനാടൻ ജനതയുടെ പ്രധാന വരുമാന മാർഗമായിരുന്ന വിനോദ സഞ്ചാര മേഖലയെ നമുക്ക് തിരികെ കൊണ്ടുവരാൻ മന്ത്രി മുഹമ്മദ് റിയാസ് ഫേസ്ബുക്ക് കുറിപ്പുകളുമായി സോഷ്യൽ മീഡിയയിൽ സജീവമാണ്.
മുഹമദ് റിയാസിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
താമരശ്ശേരി ചുരത്തിലെ
കാടമുട്ട ഫ്രൈയും
കൂടെ ചൂട് ചായയും കഴിച്ചിട്ടുണ്ടോ?
കഴിച്ചവർ ഒന്നുകൂടെ പോയി കഴിക്കണം. ഇതുവരെ കഴിക്കത്തവർ അത് ഉറപ്പായും ട്രൈ ചെയ്യണം.
ചുരത്തിലെ കച്ചവടക്കാർ നിങ്ങളെ കാത്തിരിക്കുകയാണ്. എല്ലാവരും പോകണം. നമുക്ക് ഒരുമിച്ച് വയനാടിൻ്റെ വിനോദ സഞ്ചാര മേഖലയെ തിരിച്ചുപിടിക്കാം.



























